Total Pageviews

Saturday, January 25, 2020

ഹൃദയത്തിൽ തൊടും.. കണ്ണു നനയിക്കും.. ഈ മനോഹര ഗാനം...കേട്ട് നോക്കൂ.

ഹൃദയത്തിൽ തൊടും.. കണ്ണു നനയിക്കും.. ഈ മനോഹര ഗാനം...കേട്ട് നോക്കൂ..മിഥില മൈക്കിൾ ആലപിച്ച ക്രിസ്തീയ ഭക്തിഗാനം ആസ്വാദകഹൃദയങ്ങൾ കീഴടക്കുന്നു.
 പാട്ട് കേൾക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക. https://youtu.be/Aaf3IRpmK3o                                                                 
      ‘നൊമ്പരം മാറ്റുന്ന തമ്പുരാൻ’ എന്ന ആൽബത്തിലെ ഗാനമാണ് കഴിഞ്ഞ ദിവസം പുറത്തിറക്കിയത്. വരികളും ഈണവും ആലാപനവും നവ്യമായ അനുഭവം സമ്മാനിക്കുന്നു എന്നാണ് പ്രേക്ഷകപക്ഷം.ഏകദേശം ഇരുപത് വർഷത്തോളമായി മിഥില ക്രിസ്തീയ ഭക്തിഗാനശാഖയിൽ സജീവമാണ്. ഇതിനു മുൻപും മിഥില ആലപിച്ച ഗാനങ്ങളെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സംഗീത രംഗത്തെ നിരവധി പ്രമുഖർ മിഥിലയുടെ ആലാപനത്തെ പ്രശംസിച്ചിട്ടുണ്ട്.
'നൊമ്പരമേറിടും വാക്കുകളെ
ഇമ്പമായ് തീർത്തിടും തമ്പുരാനെ
സങ്കടമേറുമെൻ ജീവിതത്തെ
സുന്ദരമായ് ഇന്നു മാറ്റിടുമോ..'
 എന്ന് തുടങ്ങുന്ന ഗാനത്തിന് ഹൃദ്യമായ വരികളൊരുക്കിയത് കുവൈറ്റ് പ്രവാസിയായ ജോബി ജോസഫ് മൂഞ്ഞനാട്ട് ആണ്. രാഷ്ട്രപതിഭവനിലെ മുൻ സംഗീതജ്ഞനായ സ്കറിയ ജേക്കബ് ഈണം പകർന്നു. ഇതിനോടകം ഏകദേശം ആയിരത്തോളം ഗാനങ്ങൾക്ക് സ്കറിയ സംഗീതം പകർന്നിട്ടുണ്ട്. മാർട്ടിൻ മിസ്റ്റ് ആണ് ഗാനത്തിന്റെ ചിത്രീകരണവും എഡിറ്റിങ്ങും നിർവ്വഹിച്ചിരിക്കുന്നത്. ജോബി മുഞ്ഞനാട്ട്, ലിജോ ചാമക്കാലായിൽ എന്നിവർ ചേർന്നാണ് നിർമ്മാണം.
                ജോബി ജോസഫ്- സ്കറിയ ജേക്കബ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ 'ഇടുക്കിതൻ ചേല് ',മുണ്ടൻമുടി 'അമ്മ ,അപ്പമായ് തുടങ്ങിയ ഗാനങ്ങൾ ഇതിനോടകം പ്രേക്ഷകശ്രദ്ധ നേടിക്കഴിഞ്ഞവയാണ്.